ഉസ്ബെക്കിസ്ഥാനെ തരിപ്പണമാക്കി ഡിആർ കോംഗോ( 3.1)

ഉസ്ബെക്കിസ്ഥാനെ തരിപ്പണമാക്കി ഡിആർ കോംഗോ; ചരിത്രത്തിലാദ്യമായി ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടന്ന് കറുത്ത കുതിരകൾ! മത്സരത്തിന്റെ പത്താം മിനിറ്റിൽ എൽദോർ ഷൊമുറോദോവിലൂടെ ഉസ്ബെക്കിസ്ഥാൻ മുന്നിലെത്തിയെങ്കിലും, തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത കോംഗോ പടയാളികൾ തകർപ്പൻ തിരിച്ചടിയാണ് നൽകിയത്. യോവാൻ വിസ്സയുടെ ഇരട്ട ഗോളുകളും (68', 90+1'), ഫിസ്റ്റൺ മയേലെയുടെ (78') മിന്നും ഗോളും ചേർന്ന് 3-1 ന് ഉസ്ബെക്കിസ്ഥാനെ തകർത്തുവിട്ടാണ് കോംഗോ ഈ മാസ്സ് വിജയം സ്വന്തമാക്കിയത്. കളിയിലേക്ക് ശക്തമായി തിരിച്ചുവന്ന് തുടർച്ചയായി മൂന്ന് ഗോളുകൾ അടിച്ചുകൂട്ടിയ ഡിആർ കോംഗോ, തങ്ങളുടെ ഫുട്ബോൾ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്..