2026 ലോകകപ്പിലെ ശക്തർ തമ്മിലുള്ള പോരാട്ടത്തിൽ പരസ്പരം രണ്ട് ഗോളുകൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞ് നെതർലൻഡ്സും ജപ്പാനും. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ച മത്സരത്തിൽ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്.
​മത്സരത്തിന്റെ 50-ാം മിനിറ്റിൽ ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക്കിലൂടെ നെതർലൻഡ്സാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 57-ാം മിനിറ്റിൽ നകാമുരയിലൂടെ ജപ്പാൻ സമനില പിടിച്ചു. തുടർന്ന് 64-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ ഡച്ച് പട വീണ്ടും മുന്നിലെത്തിയെങ്കിലും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ (88') ഡെയ്ച്ചി കമഡ നേടിയ തകർപ്പൻ ഗോൾ ജപ്പാന് വിലപ്പെട്ട ഒരു പോയിന്റ് സമ്മാനിക്കുകയായിരുന്നു.​

FT: Netherlands 🇳🇱 2 - 2 🇯🇵 Japan