2026 ലോകകപ്പിലെ ഏറ്റവും വിരസമായ മത്സരങ്ങളിലൊന്നിൽ ഓസ്ട്രേലിയയും പാരാഗ്വേയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ആരാധകരെ നിരാശപ്പെടുത്തിയ പ്രകടനമായിരുന്നെങ്കിലും ഇരുടീമുകൾക്കും ഈ ഫലം സന്തോഷം നൽകുന്നതാണ്; സമനില ഇരു ടീമുകൾക്കും സേഫ് ആകുമെന്ന കാരണത്താൽ ഏറ്റവും മോശം മത്സരം കാഴ്ചവെച്ചത്. കാരണം ഈ ഒറ്റ പോയിന്റോടെ ഇരുരാജ്യങ്ങളും ഗ്രൂപ്പ് ഡിയിൽ നിന്നും റൗണ്ട് 32 നോകൗട്ട് ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. നോകൗട്ടിൽ തിങ്കളാഴ്ച ബോസ്റ്റണിൽ വെച്ച് നടക്കുന്ന വമ്പൻ പോരാട്ടത്തിൽ പാരാഗ്വേ കരുത്തരായ ജർമ്മനിയെ നേരിടും. അതേസമയം ഓസ്ട്രേലിയയുടെ അടുത്ത എതിരാളികളായി വരാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ബെൽജിയത്തിനാണ്.