സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു; പവന് 1,800 രൂപ ഒറ്റയടിക്ക് കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ്. ഒറ്റടിക്ക് ഇന്ന് പവന് കൂടിയിരിക്കുന്നത് 1,800 രൂപയാണ്. ഇതോടെ ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,120 രൂപയാണ്. ​ഗ്രാമിന് 225 രൂപ വർധിച്ച് 13,890 രൂപയായി. ഇന്നലെ പവന് 1,09,320 രൂപയും ​ഗ്രാമിന് 13,665 രൂപയുമാണ് ഉണ്ടായിരുന്നത്. ആ വിലയിലാണ് ഇന്ന് വൻ വർധനവ് ഉണ്ടായിരിക്കുന്നത്.
യുഎസും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിച്ചേക്കുമെന്ന ആഗോള സൂചനകളാണ് സ്വർണ്ണവില പെട്ടെന്ന് ഉയരാൻ കാരണമായത്. അമേരിക്ക – ഇറാൻ വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപ്. ഇതോടെ മാസങ്ങൾ നീണ്ട പശ്ചിമേഷ്യൻ സംഘ‍ർഷം അവസാനിക്കുമെന്നാണ് സൂചന. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക നി‍‌ർ‍ബന്ധിതരായെന്നാണ് ഇറാൻ സ‌‍ർക്കാ‍‍‍‌‍ർ മാധ്യമത്തിന്റെ റിപ്പോ‍‍‌ർട്ട്. സമാധാന കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽ വെച്ച് ഒപ്പുവെക്കുമെന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു. കരാർ പൂർത്തിയായതായി ട്രംപും സ്ഥിരീകരിച്ചു.