ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര

ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. പ്രിയദര്‍ശിനി എന്ന പേരിലാകും പദ്ധതി അറിയപ്പെടുക. ഓര്‍ഡിനറി ബസുകളിലാവും ആദ്യം നടപ്പാക്കുക. പ്രതിമാസം 70 കോടിയോളം ബാധ്യത വരും. ഇത് സര്‍ക്കാര്‍ നല്‍കും.

800 കോടി രൂപ കെഎസ്ആര്‍ടിസിക്ക് ഒരു വര്‍ഷം അധികം കൊടുക്കേണ്ടിവരും. നിലവില്‍ സ്വകാര്യ ബസുകള്‍ വാടകക്ക് എടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. മലബാര്‍ മേഖലയിലേക്ക് കൂടുതല്‍ ബസുകള്‍ അനുവദിക്കുന്നത് പഠിക്കുമെന്നും മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.