കൊട്ടാരക്കരയിൽ നടന്ന തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു.

കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ ചത്ത നിലയിൽ കണ്ടെത്തിയ നായയുടെ സാമ്പിൾ തിരുവല്ല മഞ്ഞാടിയിലെ ലാബിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നിരവധി പേർക്കാണ് നായയുടെ കടിയേറ്റത്.

അതേസമയം, കൊട്ടാരക്കരയിൽ നടന്ന തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. കെഎസ്ആർടിസി ഡ്രൈവർക്കും രണ്ട് അഭിഭാഷകർക്കും ഉൾപ്പെടെ നിരവധി പേർക്കാണ് കടിയേറ്റത്. താലൂക്ക് ആശുപത്രിക്ക് മുന്നിൽ രണ്ട് പെൺകുട്ടികൾക്കും ആക്രമണത്തിൽ പരിക്കേറ്റു.

കൊട്ടാരക്കരയിലെ തൃക്കണ്ണമംഗൽ മേഖല കേന്ദ്രീകരിച്ചായിരുന്നു തെരുവുനായയുടെ ആക്രമണം. കടിയേറ്റവർ ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയെ സമീപിച്ചു. കൊട്ടാരക്കര, ചന്തമുക്ക്, തോട്ടമുക്ക്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ആശുപത്രി പരിസരം തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്നവരെയാണ് നായ ആക്രമിച്ചത്. കായംകുളത്ത് 12 പേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു; കൊട്ടാരക്കരയിൽ തെരുവുനായ ആക്രമണത്തിൽ 10 പേർക്ക് പരിക്ക്