ഈ സാലയും തൂക്കി! RCB-യ്ക്ക് തുടർച്ചയായ രണ്ടാം IPL കിരീടം, ഫൈനലിൽ ​ഗുജറാത്ത് ടൈറ്റൻസിനെ തകർത്തത് അഞ്ച് വിക്കറ്റിന്

ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഐപിഎൽ കിരീടം നിലനിർത്തി ആർസിബി. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം ചേസ് ചെയ്ത ആർസിബി 18 ഓവറിൽ ലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറിയുമായി വിരാട് കോഹ്‌ലി തിളങ്ങി 75(42).

അഹമ്മദ്ദാബാദിൽ നടന്ന
ഐ പി എൽ കലാശ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിർത്തി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരൂ.

ആർ സി ബിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിൻ്റെ ശുഭ്മാന്‍ ഗില്ലും ടീമും ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ കോഹ്‌ലിയുടെ പട മറികടന്നു.

മത്സരത്തിന്റെ ഒരു ഘട്ടത്തിലും കലാശപ്പോരിൻ്റെതായ വെല്ലുവിളി ഉയർത്താൻ ഗുജറാത്തി കഴിഞ്ഞില്ല.

അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. 42 ബോളിൽ
75 റൺസ് കോഹ്‌ലി നേടി.

മികച്ച ബൗളിംഗ് പ്രകടനമാണ് ആര്‍സിബി ബൗളര്‍മാര്‍ പുറത്തെടുത്തത്.
ആര്‍സിബിക്ക് വേണ്ടി റാസിക് ദാര്‍ സലാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ഗുജറാത്തിൻ്റെ ബാറ്റിംങിൽ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ അര്‍ദ്ധ സെഞ്ച്വറി നേടി പിടിച്ചു നിന്നു.
സുന്ദർ 37 പന്തുകളിൽ നിന്നാണ് 50 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.