കട്ടുറുമ്പ് കടിച്ചെന്ന് കരുതി
നൃത്തക്ലാസിലേക്ക് പോകുംവഴി കാലിൽ എന്തോ കടിച്ചത് പോലെ തോന്നിയപ്പോൾ, കട്ടുറുമ്പ് അടിച്ചതാകാമെന്നാണ് നിയ ആദ്യം കരുതിയത്. എന്നാൽ ഒരു മണിക്കൂറിനകം കുട്ടിയുടെ ബോധം നഷ്ടപ്പെടുകയും ശാരീരിക അസ്വസ്ഥതകൾ കഠിനമാകുകയും ചെയ്തതോടെയാണ് പാമ്പ് കടിയേറ്റതാണെന്ന നിഗമനത്തിൽ ആശുപത്രിയിൽ എത്തിച്ചത്. അടിയന്തര ചികിത്സകൾ നൽകിയെങ്കിലും നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. കുട്ടിയുടെ അപ്രതീക്ഷിത വിയോഗം അരൂർ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
