മലപ്പുറം മങ്കടയിൽ മിന്നലേറ്റ് നാല് മരണം. രണ്ടു പേർ പരിക്കേറ്റ് ആശുപത്രിയിൽ.അപകടം പന്തല്ലൂർ മലയിലാണ്. നാല് വിദ്യാർത്ഥികളാണ് മരിച്ചത്. ഫഹദ്(18), സിയാദ്(19), റഹീസ്(20),ബഹാത്ത്(18) എന്നിവരാണ് മരിച്ചത്. 6 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വെള്ളല കുങ്ങൻ ചോല വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം.
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 മരണം. 3 പേർക്ക് പരിക്ക്. അപ്രതീക്ഷിതമായി പെയ്ത മഴയ്ക്കിടെ ഇടിമിന്നലേൽക്കുകയായിരുന്നു. വെള്ളല കുങ്ങൻചോല വ്യൂപോയിന്റിന് സമീപം വൈകിട്ട് 5 മണിയോടെയാണ് സംഭവം. പരിക്കേറ്റ 3പേരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രദേശവാസികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തിൽപെട്ടതെന്നാണ് വിവരം. റഹീസ്, വഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്.
