മാനസികമായി തളര്‍ന്നു',കടുത്ത വിമര്‍ശനങ്ങളും നേരിട്ടു,മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഫ്രാഞ്ചൈസി വിടാന്‍ ഒരുങ്ങുന്നു.

'മാനസികമായി തളര്‍ന്നു',കടുത്ത വിമര്‍ശനങ്ങളും നേരിട്ടു,മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഫ്രാഞ്ചൈസി വിടാന്‍ ഒരുങ്ങുന്നു. 

ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് പ്ലേ-ഓഫ് സാധ്യതകള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ ടീം വിടുന്ന കാര്യം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു എന്ന് ഐപിഎല്‍ വൃത്തങ്ങള്‍ വെള്ളിയാഴ്ച വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി. 

രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി 2024-ലാണ് മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനം ഹാര്‍ദിക് ഏറ്റെടുത്തത്.

പ്ലേ-ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചതോടെ പരസ്പര ധാരണയോടെ പിരിയാന്‍ ഹാര്‍ദിക്കും മുംബൈ ഇന്ത്യന്‍സും തീരുമാനിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഐപിഎല്‍ വൃത്തങ്ങള്‍ പിടിഐയോട് പറഞ്ഞതിങ്ങനെ... '''ഹാര്‍ദിക് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു, കൂടാതെ പൂര്‍ണമായും ക്ഷീണിതനുമായിരുന്നു. ഇതിനിടയില്‍ അദ്ദേഹത്തിന് വീണ്ടും പുറംവേദന അനുഭവപ്പെടുകയും ചെയ്തു. പ്ലേ-ഓഫ് പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അവസാനിച്ചതോടെ, താന്‍ ഇനി ടീമില്‍ തുടരില്ലെന്ന് ഹാര്‍ദിക് മുംബൈയുടെ തീരുമാനങ്ങള്‍ എടുക്കുന്ന ഉന്നതരെ അറിയിക്കുകയായിരുന്നു.'' അദ്ദേഹം വ്യക്തമാക്കി.