മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലന്‍ അന്തരിച്ചു

കൊച്ചി: മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ പി ധനപാലന്‍ (76) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വടക്കന്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭൗതികദേഹം പൊതുദര്‍ശനത്തിന് ശേഷം പറവൂരിലെ വസതിയില്‍ സംസ്‌കരിക്കും.

2009ല്‍ ചാലക്കുടി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് പാര്‍ലമെന്റിലെത്തിയത്. 2014ല്‍ തൃശ്ശൂര്‍ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്. കെപിസിസി സെക്രട്ടറി, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു.


മുൻ ലോക്സഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു. 76 വയസായിരുന്നു. ചികിത്സയിലിരിക്കെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ദീർഘകാലം കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായിരുന്ന ധനപാലൻ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 2009-ൽ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ തൃശൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം തുടങ്ങിയ നിലകളിലും അദ്ദേഹം പ്രവർത്തിച്ചു. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കേക്കര സീറ്റിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും പ്രചാരണം ആരംഭിച്ച ശേഷം മത്സരരംഗത്ത് നിന്ന് പിന്മാറേണ്ടി വന്നിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധ മന്ത്രിയുമായ എ . കെ . ആന്റണിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളായി അറിയപ്പെട്ടിരുന്ന കെ.പി. ധനപാലന്റെ നിര്യാണം കോൺഗ്രസ് രാഷ്ട്രീയത്തിന് വലിയ നഷ്ടമായാണ് വിലയിരുത്തപ്പെടുന്നത്.