ചിരിയോ കൊലച്ചിരിയോ? മാപ്പില്ല... മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിച്ച ഈ ക്രൂരതയ്ക്ക് ഒരിക്കലും മാപ്പില്ല! 💔

നെഞ്ചുപൊട്ടുന്ന വേദനയോടെയല്ലാതെ നെടുമങ്ങാട് നിന്നുള്ള അർഷിത് എന്ന ഈ ഒന്നര വയസ്സുകാരന്റെ വാർത്ത വായിച്ചു തീർക്കാനാവില്ല. സ്വന്തം അമ്മ അഖിലയും രണ്ടാനച്ഛൻ അഷ്‌കറും ചേർന്ന് ഈ പിഞ്ചു കുഞ്ഞിനോട് കാട്ടിയത് മനുഷ്യ മനസ്സാക്ഷിക്ക് ചിന്തിക്കാൻ പോലും കഴിയാത്തകൊടുംക്രൂരതയാണ്. 

തൊണ്ടയിൽ ചോറ് കുടുങ്ങി എന്നും, ഭക്ഷണം കഴിക്കുന്നതിനിടെ ശർദ്ദിച്ചു എന്നും കള്ളം പറഞ്ഞാണ് വെള്ളിയാഴ്ച ഇവർ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ സത്യം മറ്റൊന്നായിരുന്നു.

രണ്ടു കൈകളും ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ട നിലയിലായിരുന്നു ആ കുരുന്ന്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ കേട്ടാൽ ഏതൊരാളുടെയും ഉള്ള് പിടയും; ശരീരമാസകലം പൊള്ളലേറ്റ പാടുകളും മുറിവുകളും ഉണ്ടായിരുന്നു. നെഞ്ചിലേറ്റ ആഴത്തിലുള്ള ക്ഷതമാണ് മരണകാരണം എന്ന് ഡിവൈ.എസ്.പി വ്യക്തമാക്കുന്നു. 

ഒരു പോറൽ ഏറ്റാൽ പോലും കരയുന്ന പ്രായത്തിൽ, ആ ചോരക്കുഞ്ഞ് എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ടാകും? രണ്ടു കൈകൾക്കും പ്ലാസ്റ്റർ ഇട്ട കുഞ്ഞിനെയും ചേർത്തുപിടിച്ച് ചിരിച്ചു നിൽക്കുന്ന അമ്മയുടെ ഫോട്ടോ കാണുമ്പോൾ തോന്നിപ്പോകുന്നത്, ഇതൊരു കൊലച്ചിരിയാണോ എന്നാണ്. ഇവർക്കൊക്കെയെങ്ങനെ ഇതിനു കഴിയുന്നു?

ഈ കുഞ്ഞിന്റെ ജനനത്തിന് മുൻപേ സ്വന്തം അച്ഛൻ അഖിലിനെ അവന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് അമ്മൂമ്മ റീനയുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിനെ, പോലീസിന്റെ ഇടപെടലിനെ തുടർന്നാണ് അഖില തിരികെ കൊണ്ടുപോയത്. 

കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞ വിവരം അറിഞ്ഞ് സ്വന്തം അപ്പൂപ്പൻ സുനിൽ അവനെ വിട്ടുകിട്ടാൻ പോലീസിൽ പരാതി നൽകിയിരുന്നു. കുഞ്ഞിനെ അപ്പൂപ്പന് കൈമാറാൻ ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായതുമാണ്. എന്നാൽ അതിന് കാത്തുനിൽക്കാതെ, രക്ഷിതാക്കൾ തമ്മിലുള്ള തർക്കങ്ങൾക്കും ഈഗോയ്ക്കും ഇടയിൽപ്പെട്ട് ആ പിഞ്ചു ജീവൻ ഇല്ലാതായി.

അർഷിത് മോനെ... ഈ ലോകം നിനക്ക് ഇത്രമേൽ ക്രൂരമായിപ്പോയല്ലോ. ഈ ക്രൂരതയ്ക്ക് മാപ്പില്ല. ഇത് ചെയ്തവർക്ക് നിയമം അർഹിക്കുന്ന പരമാവധി ശിക്ഷ തന്നെ നൽകണം. ഇനിയൊരു കുഞ്ഞിനും ഈ ഗതി വരരുത്.

ആദരാഞ്ജലികൾ മോനേ... 🕊️🙏

 #