കാന്റീനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും, ആവശ്യത്തിന് പുതിയ പാത്രങ്ങളും ആധുനിക പാചക ഉപകരണങ്ങളും വാങ്ങാനും വിജയ് നിര്‍ദ്ദേശം നല്‍കി. നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒട്ടും വൈകാതെ ആരംഭിക്കാനും എല്ലാ ഔട്ട്ലെറ്റുകളുടെയും പ്രവര്‍ത്തന നിലവാരം ശക്തമാക്കാനും മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു.
ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വ മാനദണ്ഡങ്ങളും ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും കാന്റീനുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ ഉടനടി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. അടുക്കളകളിലും ഭക്ഷണശാലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പതിവായി പരിശോധന നടത്താനും മുഖ്യമന്ത്ി നിര്‍ദേശിച്ചു.
നിലവില്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്റെ കീഴില്‍ 383 അമ്മ കാന്റീനുകളും, മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 237 കാന്റീനുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
#l
