പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം കൂടി, 77.97%, വിവിധ വെബ്സൈറ്റുകളിലൂടെ ഫലമറിയാം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു (ഹയർ സെക്കൻഡറി), വൊക്കേഷണൽ ഹയർ സെക്കൻഡറി (വി.എച്ച്.എസ്.ഇ) പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു. വിജയശതമാനം 77.97. സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ചേംബറിൽ വെച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തിയത്.

വിദ്യാർത്ഥികൾക്ക് വിവിധ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫലം ലഭ്യമാകും. മാർച്ച് മാസത്തിൽ നടന്ന പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ പൂർത്തിയായതിനെ തുടർന്നാണ് ഫലം പുറത്തുവിടുന്നത്. ഉപരിപഠനത്തിനായുള്ള അഡ്മിഷൻ നടപടികൾ ഉടൻ ആരംഭിക്കേണ്ടതിനാൽ കൃത്യസമയത്ത് തന്നെ ഫലം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നത്.

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകൾ:

nammudekeralam.kerala.gov.in

www.results.hse.kerala.gov.in

www.prd.kerala.gov.in

results.kerala.gov.in

results.digilocker.gov.in

www.results.kite.kerala.gov.in

examresults.kerala.gov.in

മൊബൈൽ ആപ്ലിക്കേഷനുകൾ:

SAPHALAM 2026

iExaMS-Kerala

Nammude Keralam App

PRD Live