ദേശീയപാത 66: കൊല്ലം ജില്ലയിൽ ടോൾ പിരിവ് ഉടൻ; പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു

കൊല്ലം:ദേശീയപാത 66-ന്റെ വികസനം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ, ജില്ലയിലെ യാത്രാച്ചെലവിലും മാറ്റങ്ങൾ വരുന്നു. 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ടോൾ നിരക്കുകൾ പ്രകാരം വാഹനങ്ങൾക്കുള്ള ചാർജ് വർദ്ധിപ്പിച്ചിട്ടുണ്ട്

കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന പുതിയ ആറുവരി പാതയുടെ പ്രധാന റീച്ചുകൾ 2026 ഓഗസ്റ്റോടെ പൂർണ്ണമായി സജ്ജമാകും. ഇതോടെ ജില്ലയിലെ പുതിയ ടോൾ പ്ലാസകളിൽ പിരിവ് ആരംഭിക്കൻ സാധ്യത നിലവിൽ തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് തിരുവല്ലം പ്ലാസയിലെ നിരക്ക് വർദ്ധനവ് ബാധകമാണ്.
 
കാറുകൾക്ക് ഒരു വശത്തേക്ക് ഏകദേശം 160 രൂപ വരെയാണ് പുതിയ നിരക്ക്. മടക്കയാത്ര ഉൾപ്പെടെയുള്ള ചാർജുകളിലും ചെറിയ വർദ്ധനവുണ്ട്.
 ലോക്കൽ പാസ് സൗകര്യം:കൊല്ലം ബൈപാസിനും ദേശീയപാതയ്ക്കും സമീപം (20 കിലോമീറ്റർ പരിധിയിൽ) താമസിക്കുന്നവർക്ക് വലിയ ആശ്വാസമായി 350 രൂപയുടെ പ്രതിമാസ പാസ് സൗകര്യം തുടരും.
 ജി.പി.എസ് ടോൾ: ചവറ, നീണ്ടകര ഭാഗങ്ങളിൽ ഉൾപ്പെടെ ടോൾ പ്ലാസകൾക്ക് പകരം സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം പണം ഈടാക്കുന്ന ജി.പി.എസ് (GNSS) അധിഷ്ഠിത സംവിധാനം ഈ വർഷം അവസാനത്തോടെ നടപ്പിലാക്കാൻ സാധ്യതയുണ്ട്.
ജില്ലയിലെ ഗതാഗതക്കുരുക്കിന് പുതിയ പാത പരിഹാരമാകുമെങ്കിലും, ടോൾ നിരക്കിലെ വർദ്ധനവ് സാധാരണക്കാരായ യാത്രക്കാരെയും ചരക്ക് നീക്കത്തെയും ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.