കിളിമാനൂർ, മഹാദേവേശ്വരം,പൂരത്തിൽ അരുൺ (44) നെ ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ഇന്ന് രാവിലെയോടെ കാണപ്പെട്ടത്.
വീട്ടിൽ അരുണിനൊപ്പം അമ്മ സ്നേഹലത ടീച്ചറും ആണ് താമസിച്ചുവന്നിരുന്നത്. വെക്കേഷൻ ആയതിനാൽ അരുണിന്റെ ഭാര്യ ലീനയും മകൾ നിവേദ്യയും ലീനയുടെ കുടുംബവീട്ടിൽ കഴിഞ്ഞ ഞായറാഴ്ച മുതൽ താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെ വീടിനു സമീപത്തുള്ള അരുണിന്റെ കുടുംബവീട്ടിൽ പോയി തിരികെയെത്തിയ അമ്മ സ്നേഹലത അരുണിനെ വിളിച്ചെങ്കിലും വിളി കേൾക്കാത്തതിനെ തുടർന്ന് നാട്ടുകാരെ വിവരമറിയിക്കുകയും, തുടർന്ന് നടന്ന പരിശോധനയിൽ അരുണിനെ വീടിന്റെ അകത്തുള്ള സ്റ്റെയറിന്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മൃതദേഹം സ്റ്റെയറിൽ തട്ടി നിൽക്കുന്ന നിലയിലാണ് കാണപ്പെട്ടത്. മരണകാരണം വ്യക്തമല്ല.
വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ കിളിമാനൂർ പോലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ഉച്ചയ്ക്കുശേഷം സ്വസതിയിൽ എത്തിക്കും.
സംസ്കാരം ഇന്ന് വൈകുന്നേരം ആറുമണിയോടെ വീട്ടുവളപ്പിൽ നടക്കും.
