കൊടും ചൂട്: അങ്കണവാടികൾക്ക് അവധി

സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത വേനൽ ചൂടിനെ തുടർന്ന് അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. ചെറുകുട്ടികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തിയാണ് ഈ തീരുമാനം.

കുട്ടികൾക്ക് നൽകുന്ന പോഷകാഹാരവും മറ്റ് ആനുകൂല്യങ്ങളും വീടുകളിൽ എത്തിച്ച് നൽകാനാണ് നിർദേശം.