വർക്കലയിൽ വീട്ടമ്മയെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു; ‘ഹെൽമറ്റ് മനു’ പിടിയിൽ

വർക്കല..കാപ്പാ നിയമം ലംഘിച്ച് വീട്ടിൽ കയറി വീട്ടമ്മയെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. വർക്കല മുട്ടപ്പലം സ്വദേശിയായ ഹെൽമറ്റ് മനു എന്നറിയപ്പെടുന്ന മനുവാണ് (26) അയിരൂർ പോലീസിന്റെ പിടിയിലായത്.
മറ്റൊരു കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ വീട്ടിലെത്തി. ഭാര്യയും അമ്മയുമായ മുട്ടപ്പലം സ്വദേശിനി ഷീബ മറ്റൊരു വീട്ടിലേക്ക് മാറിയതിൽ പ്രകോപിതനായാണ് പ്രതി, റബ്ബർ വെട്ടുന്ന കത്തി ഉപയോഗിച്ച് ഷീബയുടെ വലത് കൈയിൽ കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചത്. ഷീബയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അയിരൂർ പോലീസ് പിടികൂടിയത്.
വർക്കല പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേൽപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.