ആറ്റിങ്ങൽ : നഗരസഭ കുടുംബശ്രീയുടെയും ജില്ലാമിഷനും സംയുക്തമായി ആരംഭിച്ച വിഷു വിപണനമേളയുടെ ഉദ്ഘാടനം ചെയർപേഴ്സൺ എം. പ്രദീപ് നിർവ്വഹിച്ചു.
കുടുംബശ്രീ അയൽകൂട്ടങ്ങളിലെ സംരഭകരുടെ വിവിധ ഉത്പന്നങ്ങൾ സ്റ്റാളുകളിൽ വില്പനക്കെത്തിയിട്ടുണ്ട്.
അലങ്കാര ചെടികൾ, പാക്കറ്റ് ഫുഡുകൾ, തുണിത്തരങ്ങൾ, സ്‌റ്റേഷനറി സാധനങ്ങൾ, ജൈവ പച്ചക്കറി തുടങ്ങി പത്ത് സ്‌റ്റാളുകളാണ് വിപണന മേളയിൽ സിഡിഎസ് ഭരണസമിതി തയ്യാറാക്കിയിട്ടുളളത്.
നഗരസഭാങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ സിഡിഎസ് ചെയർപേഴ്സൺ ഗിരിജ ടീച്ചർ അധ്യക്ഷയായി.
വൈസ് ചെയർപേഴ്സൺ മിനി, ജില്ലാമിഷൻ പ്രതിനിധികൾ, ഭരണസമിതി അംഗങ്ങൾ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.
