ക്രിസ്റ്റി ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട ഗീതമ്മ . അമ്മയെ കൊന്നശേഷം ഒരു കുറ്റബോധവും ഇല്ലാതെ കൂളായാണ് ക്രിസ്റ്റി തന്നോട് സംസാരിച്ചത് എന്നും അവരാണ് തന്നെ ഇങ്ങനെ ആക്കിയത് എന്ന് പറഞ്ഞെന്നും ക്രിസ്റ്റിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ച അയൽവാസി നിപുൺ. കണ്ണൂർ ജില്ലയിലെ കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്. 25കാരനായ മകൻ ക്രിസ്റ്റിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിൽ അമ്മയും മകനും തമ്മിലുണ്ടായ വാക്കു തർക്കത്തിന് പിന്നാലെയാണ് കത്തി ഉപയോഗിച്ച് കഴുത്തറുത്തത്. പ്രതി അയൽവാസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
കണ്ണൂരില്‍ ലഹരിക്കടിമയായ മകന്‍ അമ്മയെ കഴുത്തറുത്തുകൊന്നു; പൊലീസില്‍ കീഴടങ്ങാന്‍ എത്തിയത് അയല്‍വാസിക്കൊപ്പം സ്‌കൂട്ടറില്‍..😥
ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊലപാതകം. കിടപ്പുമുറിയില്‍ വെച്ചാണ് ക്രിസ്റ്റി ഗീതമ്മയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി കേളകം പൊലീസില്‍ കീഴടങ്ങി. പൊലീസ് സ്റ്റേഷനില്‍ അയല്‍വാസിക്കൊപ്പം സ്‌കൂട്ടറില്‍ എത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.
ബെംഗളൂരുവിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ക്രിസ്റ്റി നാട്ടിലെത്തിയത്. ക്രിസ്റ്റി ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കേളകത്ത് മൊണാലിസ എന്ന പേരില്‍ ഇവര്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട്.