കേരളത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ പോളിങ് കണക്കില്‍ റെക്കോര്‍ഡ്.

കേരളത്തില്‍ സ്ത്രീ വോട്ടര്‍മാരുടെ പോളിങ് കണക്കില്‍ റെക്കോര്‍ഡ്. ആകെയുളള സ്ത്രീ വോട്ടര്‍മാരില്‍ 81.19 ശതമാനം പേര്‍ വോട്ട് ചെയ്തു. സംസ്ഥാനത്തെ സ്ത്രീ വോട്ടര്‍മാരുടെ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനമാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 

പുരുഷ വോട്ടര്‍മാരുടേത് 75.19 ശതമാനം മാത്രമാണ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനം 73.94 ആയിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് 71.86 ശതമാനം. അതിനെക്കാള്‍ പത്ത് ശതമാനത്തോളം വര്‍ധനയാണ് ഇക്കുറി. സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനം ഇതിന് മുമ്പ് 80ന് മുകളില്‍ പോയത് ആകെ 1987ല്‍ മാത്രമാണ്. 80.58 ശതമാനം സ്ത്രീകള്‍ അന്ന് ബൂത്തിലെത്തി. പുരുഷ- സ്ത്രീ വോട്ടര്‍മാരുടെ പോളിങ് ശതമാനക്കണക്ക് തമ്മില്‍ ഇത്രയും വ്യത്യാസം വരുന്നതും ആദ്യമാണ്.