കഴിഞ്ഞ എട്ടാം തീയതിയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ എത്തിയത്. 1,12,800 രൂപയായിരുന്നു അന്നത്തെ വില. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് കഴിഞ്ഞ രണ്ടാം തീയതിയാണ്. 1,09,240 രൂപയായിരുന്നു അന്നത്തെ വില.
പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ തുടക്കത്തിൽ സ്വർണത്തിൻ്റെ വില എത്തിപ്പിടിക്കാൻ കഴിയാത്ത വിധം വൻ ഉയരത്തിൽ എത്തിയിരുന്നു. പിന്നീടാണ് നേരിയ കുറവും നേരിയ വർധനവും രേഖപ്പെടുത്തുന്നത്. അസംസ്‌കൃത എണ്ണവിലയും ഡോളറിന്റെ മുന്നേറ്റവുമെല്ലാം സ്വർണത്തിന്റെ ഇടിവിന് കാരണമാകുന്നത്. ഒരു ഘട്ടത്തില്‍ പവന് ഒരു ലക്ഷത്തിനും താഴേക്ക് പോയ ശേഷം വീണ്ടും കൂടുകയും ചെയ്തിരുന്നു.
