മരണത്തിന് തോൽപ്പിക്കാനാവാത്ത ഒരു അപൂർവ്വ സൗഹൃദത്തിന്റെ കഥയാണിത്. വായിക്കുന്ന ഓരോരുത്തരുടെയും ഉള്ളിൽ നനവുപടർത്തുന്ന ഒരു സ്നേഹചിത്രം.

മരണത്തിന് തോൽപ്പിക്കാനാവാത്ത ഒരു അപൂർവ്വ സൗഹൃദത്തിന്റെ കഥയാണിത്. വായിക്കുന്ന ഓരോരുത്തരുടെയും ഉള്ളിൽ നനവുപടർത്തുന്ന ഒരു സ്നേഹചിത്രം.

മതവും ജാതിയും മനുഷ്യർക്കിടയിൽ മതിലുകൾ തീർക്കുന്ന ഈ കാലത്ത്, കോഴിക്കോട് നിന്നുള്ള മോഹനേട്ടനും പരേതനായ സായിദ്‌ക്കയും ലോകത്തിന് കാട്ടിക്കൊടുക്കുന്നത് സ്നേഹത്തിന്റെ വലിയൊരു പാഠമാണ്. കുട്ടിക്കാലം മുതൽ തുടങ്ങിയതാണ് ഇവരുടെ കൂട്ട്. ഒരുമിച്ച് കളിച്ചും വളർന്നും നാടിന്റെ എല്ലാ വിശേഷങ്ങളിലും തോളോട് തോൾ ചേന്നും നടന്നവർ. എന്നാൽ 2024-ൽ ആകസ്മികമായുണ്ടായ ഹൃദയാഘാതം സായിദ്‌ക്കയെ ഈ ലോകത്ത് നിന്ന് കൂട്ടിപിടിച്ചു.

ശരീരം വേർപെട്ടു പോയെങ്കിലും ആ ചങ്ങാത്തത്തിന് മോഹനേട്ടൻ അന്ത്യം കുറിച്ചിട്ടില്ല. എല്ലാ വെള്ളിയാഴ്ചകളിലും പള്ളിയിൽ ജുമുഅ നമസ്‌കാരം കഴിഞ്ഞ് ആളുകൾ പിരിഞ്ഞുപോകുമ്പോൾ ഖബർസ്ഥാനിൽ ഒരാളെത്തും. അത് മോഹനേട്ടനാണ്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരന് കൂട്ടിരിക്കാൻ, ആ വിശ്രമസ്ഥലം ഒന്നു വൃത്തിയാക്കാൻ. അവിടെ വളരുന്ന പുല്ലുകൾ പറിച്ചുമാറ്റി, തന്റെ പ്രിയപ്പെട്ട സായിദിനോട് മനസ്സാലെ വിശേഷങ്ങൾ പങ്കുവെച്ച് മിനിറ്റുകളോളം പ്രാർത്ഥനയോടെ അദ്ദേഹം അവിടെ നിൽക്കും.

മരണം കൊണ്ടുപോയത് സായിദ്‌ക്കയെ മാത്രമാണ്, അവരുടെ സൗഹൃദത്തെയല്ല എന്ന് ഈ കാഴ്ച നമ്മോട് വിളിച്ചുപറയുന്നു. മണ്ണടിഞ്ഞാലും മായാത്ത ഈ സ്നേഹബന്ധം ഇന്ന് സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും ഹൃദയങ്ങൾ കീഴടക്കുകയാണ്. തീർച്ചയായും, മനുഷ്യത്വം മരിച്ചിട്ടില്ല എന്നതിന്റെ നേർസാക്ഷ്യമാണ് ഈ മോഹനേട്ടൻ!