തമിഴ്നാട്ടിലെ വിരുദുനഗര്‍ പടക്കശാല സ്ഫോടനത്തില്‍ പരുക്കേറ്റവരില്‍ മലയാളിയും.

തമിഴ്നാട്ടിലെ വിരുദുനഗര്‍ പടക്കശാല സ്ഫോടനത്തില്‍ പരുക്കേറ്റവരില്‍ മലയാളിയും. പാലക്കാട് സ്വദേശി കബീര്‍ ആണ് ഗുരുതരമായി പൊള്ളലേറ്റ് ചികില്‍സയിലുള്ളത്. പരുക്കേറ്റ മറ്റ് അഞ്ചുപേര്‍ വിരുദുനഗര്‍ മെഡിക്കല്‍ േകാളജില്‍ ചികില്‍സയിലാണ്. ദുരന്തത്തില്‍ പടക്കശാലയുടെ ഉടമകളായ ദമ്പതികളെ പ്രതിചേര്‍ത്ത് പൊലീസ് കേെസടുത്തു. ഇരുവരും ഒളിവിലാണ്. 

ഉടമയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഞായറാഴ്ച ദിവസം പടക്ക നിർമാണ ശാലയ്ക്ക് പ്രവർത്തിക്കാൻ അനുമതി ഇല്ലെന്നും ചട്ടം ലംഘിച്ചാണ് ഇന്നലെ പ്രവർത്തിച്ചതെന്നും കലക്ടർ പറഞ്ഞു

സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. ഇതിൽ 16 പേര്‍ സ്ത്രീകളും മൂന്ന് പേര്‍ പുരുഷന്മാരുമാണ്. നാലുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ആറുപേർ പരുക്കേറ്റ് ഐസിയുവിൽ ചികിത്സയിലാണ്. രക്ഷപ്രവർത്തനത്തിനിടെ വീണ്ടും പൊട്ടിത്തെറി ഉണ്ടായത് ആശങ്കയായി. 13 പേർക്ക് പരുക്കേറ്റെങ്കിലും ആരുടെയും പരുക്ക് ഗുരുതരമല്ല