മകളെ കൊന്ന പ്രതി ജാമ്യത്തിൽ ഇറങ്ങാൻ കാത്തിരുന്നു : പുറത്തിറങ്ങിയ പ്രതിയെ വെട്ടി കൊ ന്ന് പിതാവ്

മകളെ കൊ.ലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്ര.തിയെ വെട്ടികൊ.ലപ്പെടുത്തി പിതാവ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. 

അജിത് കുമാര്‍ എന്ന 30കാരനെയാണ് യുവതിയുടെ പിതാവ് പുണ്യമൂര്‍ത്തി (53), കൊ.ന്നത്.

സംഭവത്തിൽ പിതാവിന് ഒപ്പം 
ലോകേഷ് (22), രാമലിംഗം (30), കറുപ്പയ്യ (55) എന്നിവരും ചേർന്നാണ് കൊ.ലപാതകം നടത്തിയത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു കൊ.ലപാതകം നടന്നത്. കൊ.ലയ്ക്ക് ശേഷം പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് -

തഞ്ചാവൂരിലെ ആലങ്കുടിയിലുള്ള ആദിദ്രാവിഡര്‍ വെല്‍ഫെയര്‍ പ്രൈമറി സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായിരുന്നു പുണ്യമൂര്‍ത്തിയുടെ മകള്‍ കാവ്യ. 

26 വയസുകാരി ആയിരുന്ന കാവ്യ ഏറെ നാളായി അജിത് കുമാറുമായി പ്രണയത്തിലായിരുന്നു.

എന്നാൽ ഈ ബന്ധം കാവ്യയുടെ കുടുംബം അംഗീകരിച്ചിരുന്നില്ല. അധ്യാപികയായ കാവ്യയെ പെയിന്റുതൊഴിലാളിയായ അജിത് കുമാറിന് വിവാഹം കഴിച്ചുനല്‍കാന്‍ കുടുംബം തയ്യാറായില്ല. 

തുടര്‍ന്ന് കാവ്യയുടെ മറ്റൊരു ബന്ധുവുമായി കുടുംബം കാവ്യയുടെ വിവാഹം നിശ്ചയിച്ചു. ഇക്കാര്യം അറിഞ്ഞതോടെ അജിത് കുമാര്‍ കാവ്യയെ കൊ.ലപ്പെടുത്തുകയായിരുന്നു.

സ്‌കൂളിലേക്ക് പോകുകയായിരുന്ന കാവ്യയെ വഴിയില്‍ കാത്തുനിന്ന അജിത് കുമാര്‍ വെ.ട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 27നായിരുന്നു സംഭവം നടക്കുന്നത്.

കേസിൽ അജിത് കുമാർ അറസ്റ്റിലായിരുന്നു. കേസില്‍ കഴിഞ്ഞ മാസം അജിത് കുമാറിന് കോടതി ജാമ്യം അനുവദിച്ചു. 

അജിത് കുമാർ പുറത്തിറങ്ങി എന്ന് അറിഞ്ഞ പുണ്യമൂര്‍ത്തി മകളെ കൊ.ന്നതില്‍ പകരം വീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പുണ്യമൂര്‍ത്തിയും മൂന്ന് ബന്ധുക്കളും അജിത് കുമാറിന്റെ മേലക്കാലക്കുടിയിലെ വീട്ടില്‍ എത്തി. ഉറങ്ങുകയായിരുന്ന അജിത് കുമാറിനെ പുണ്യമൂര്‍ത്തിയും സംഘവും വെടിക്കൊ.ലപ്പെടുത്തുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അജിത് കുമാര്‍ മ രിച്ചു. 

കൊ.ലപാതകത്തിന് പിന്നാലെ 
പുണ്യമൂര്‍ത്തിയും ബന്ധുക്കളും അമ്മപേട്ടൈ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു