സാധാരണയായി നായകളെയോ പൂച്ചകളെയോ ആണ് നമ്മൾ വീട്ടുമൃഗങ്ങളായി വളർത്താറുള്ളത്. എന്നാൽ ശ്രീലങ്കയിൽ നിന്നുള്ള ഈ കാഴ്ച നിങ്ങളെ അൽപ്പം അമ്പരപ്പിക്കും. മൂന്ന് മുള്ളമ്പന്നികളെ ഒരു പാവം അമ്മ തന്റെ മക്കളെപ്പോലെയാണ് വളർത്തുന്നത്. അവയുടെ കഴുത്തിൽ കയർ കെട്ടി, ഒരു പേടിയുമില്ലാതെ തലോടിയും ഭക്ഷണം നൽകിയും കൂടെക്കൂട്ടുന്ന ഈ അമ്മയും മുള്ളമ്പന്നികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തുകയാണ്.
കാഴ്ചശക്തിയില്ലാത്ത ഭർത്താവിനൊപ്പം ജീവിക്കുന്ന ഈ അമ്മയുടെ ഏക ഉപജീവനമാർഗ്ഗവും തന്റെ പ്രിയപ്പെട്ട ഈ മുള്ളമ്പന്നികളാണ്. അവയെ കാണാനെത്തുന്നവരിൽ നിന്നും ലഭിക്കുന്ന ചെറിയ സഹായങ്ങൾ കൊണ്ടാണ് ഇവരുടെ ജീവിതം മുന്നോട്ട് പോകുന്നത്. അവയുടെ കൂർത്ത മുള്ളുകൾ പോലും ഈ അമ്മയുടെ സ്നേഹത്തിന് മുന്നിൽ വഴിമാറുന്ന കാഴ്ച വല്ലാത്തൊരു അത്ഭുതം തന്നെയാണ്!
