കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു വെഞ്ഞാറമൂട് കൂട്ടകൊ.ല.പാതകം.. തന്റെ കൂടെപ്പിറപ്പിനെയും ബന്ധുക്കളെയും അടക്കം അഫാൻ എന്ന ചെറുപ്പക്കാരൻ നിഷ്ടൂരം കൊന്നു തള്ളിയത് 5 പേരെയാണ്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം താൻ സ്വപ്നം കണ്ട ജീവിതം തനിക്ക് ലഭിക്കില്ല എന്ന് തോന്നിയ നിമിഷത്തിലാണ് അഫാൻ ഈ കടും കൈക്ക് മുതിർന്നത്. പിതാവിന്റെ 'അമ്മ സൽമ ബീവി , പിതാവിന്റെ സഹോദരൻ ലത്തീഫ് ഭാര്യാ ഷാഹിദ , അനുജൻ അഫ്സാൻ , കാമുകി ഫർസാന എന്നിവരെയാണ് അഫൻ ഇല്ലാന്നാക്കിയത് .
കൂ.ട്ട.ക്കൊല നടത്തിയ അഫാൻ ജയിലിൽ കായുമ്പോൾ അഫാന്റെ പിതാവ് ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇപ്പോൾ ജീവിക്കുന്നത് . എങ്ങനെയൊക്കെയോ ജീവിതം തള്ളിനീക്കുന്നു എന്നതിലുപരി യാതൊരു സമാദാനവും ഇല്ല എന്നാണ് അഫാന്റെ പിതാവ് പറയുന്നത് .
ബന്ധുക്കൾ പൂർണമായും അവഗണിച്ചു , കടം നൽകിയവർ മാറി മാറി വിളിക്കുന്നു, പണം തിരികെ നൽകാൻ യാതൊരു വഴിയും നിവർത്തിയും തനിക്കില്ല എന്ത് ചെയ്യണമെന്ന് തനിക്കറിയില്ല എന്നാണ് അഫാന്റെ പിതാവ് അബ്ദുൽ റഹ്മാൻ പറയുന്നത് .
കടക്കൽ ചിതറയിൽ പച്ചക്കറി കട നടത്തിയാണ് അബ്ദുൽ റഹ്മാൻ ജീവിതം മുന്നോട്ട് തള്ളി നീക്കുന്നത് . ഇന്നുവരെ 50 ലക്ഷത്തോളം കടം എന്തിനു വാങ്ങി എന്നതിന് ഭാര്യയോ മകൻ ആഫാനോ വെളിപ്പെടുത്തിയിട്ടില്ല , കടബാധ്യത മൂലമാണ് അഫാൻ കൂട്ടക്കൊല നടത്തിയത്. അഫാനെ ജെയിലിൽ പോയി കണ്ട പിതാവ് അബ്ദുൽ റഹിം പറയുന്നതിങ്ങനെ : "അഫാൻ ഇപ്പോൾ പൂർണമായി തകർന്ന അവസ്ഥയിലാണ് , അവന് ജീവിക്കാൻ താല്പര്യം ഇല്ല , കുറ്റബോധം കൊണ്ട് എപ്പഴും കരച്ചിലാണ് അവൻ മാനസികമായി ഒട്ടും ശരിയല്ല എപ്പോ വേണമെങ്കിലും എന്തും ചെയ്യുന്ന അവസ്ഥയിലാണ് . ഡോക്ടറുടെ നിർദേശപ്രകാരം ഇടയ്ക്ക് അഫാനെ കാണാൻ ജെയിലിൽ പോയിരുന്നു .
പൂർണമായി തകർന്നു നിൽക്കുന്ന അവസ്ഥയിലാണ് അവൻ , എന്ത് പറഞ്ഞാലും താൻ ചെയ്ത കൊ.ല.പാതകത്തെക്കുറിച് പറഞ്ഞ് പൊട്ടിക്കരയുകയാണ് . കുറ്റബോധം കൊണ്ട് അവൻ തകർന്നിരിക്കുകയാണ് . എന്ത് ചെയ്താലും എന്ത് കുറ്റബോധം ഉണ്ടായാലും നിയത്തിന്റെ വഴിക്ക് കാര്യങ്ങൾ പോവട്ടെ നഷ്ടപെട്ടതൊന്നും ഇനി തിരിച്ചുകിട്ടില്ല അവൻ ചെയ്‌തതിന് നിയമം എന്ത് ശിക്ഷയാണോ വിധിക്കുന്നത് അത് അനുഭവിക്കട്ടെ" എന്നാണ് പിതാവ് അബ്ദുൽ റഹ്മാൻ പറയുന്നത്
