കല്ലമ്പലം ഡീസന്റ് മുക്കിൽ റോഡില്‍ കുഴഞ്ഞു വീണ മദ്ധ്യവയസ്ക്കന്‍ ചികിത്സ ലഭിക്കാതെ മരിച്ചു

കല്ലമ്പലം: റോഡില്‍ കുഴഞ്ഞു വീണ വികലാംഗനായ മദ്ധ്യവയസ്ക്കന്‍ ചികിത്സ ലഭിക്കാതെ മരിച്ചു.നാവായിക്കുളം ഡീസന്റ്മുക്ക് മഞ്ചരിയില്‍ (കൊടിവിള വീട്) പരേതരായ സഹദേവന്റെയും സൗദാമിനിയുടെയും മകന്‍ സണ്ണി (61)ആണ് മരിച്ചത്.പതിവുപോലെ ഇന്ന് രാവിലെ വീട്ടില്‍ നിന്നും ഡീസന്റ്മുക്കിലെ ചായക്കടയിലേക്ക് വാക്കര്‍ ഉപയോഗിച്ച് നടന്നുവന്ന സണ്ണി ഡീസന്റ്മുക്ക് മുസ്ലിം പള്ളിക്ക് സമീപം റോഡരികില്‍ കുഴഞ്ഞുവീഴുകയായിരുന്നു.നട്ടുകാര്‍ പിടിച്ച് കസേരകൊണ്ടുവന്ന് അതില്‍ ഇരുത്തിയെങ്കിലും സി.പി.ആര്‍ നല്‍കുവാനോ ഉടനെ ആശൂപത്രിയില്‍ എത്തിക്കാനോ ആരും കൂട്ടാക്കിയില്ല.പൊലീസില്‍ അറിയിച്ചെങ്കിലും, 108 -ല്‍ വിളിച്ചെങ്കിലും സമയത്തെത്തിയില്ല.പല സ്വകാര്യ വാഹനങ്ങളും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന നൂലാമാലകള്‍ ഭയന്ന് ആശൂപത്രിയില്‍ കൊണ്ടുപോകാന്‍ തയ്യാറായില്ല.ഒരു മണിക്കൂറോളം വൈകി പൊലീസും ആംബുലന്‍സും എത്തിയപ്പോഴേക്കും ആള്‍ മരിച്ചിരുന്നു.കടുത്ത പ്രമേഹ രോഗം മൂലം രണ്ടു വര്‍ഷത്തിനു മുന്‍പ് ഒരു കാല്‍ മുറിച്ചു മാറ്റിയെങ്കിലും പൂര്‍ണ്ണ

ആരോഗ്യവാനായിരുന്നു. ഒറ്റയ്ക്കായിരുന്നു താമസം. കല്ലമ്പലം എസ്.ഐ സുനില്‍കുമാര്‍.എസ് സ്ഥലത്തെത്തി പരിശോധന നടത്തി.പാരിപ്പള്ളി മെഡിക്കല്‍കോളേജ് ആശൂപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വന്തം വീട്ടിലും അഞ്ചുതെങ്ങിലെ സഹോദരിയുടെ വീടായ പി.എസ്.സി യിലും പൊതു ദര്‍ശനത്തിന് വച്ചശേഷം അറ്റിങ്ങലിലെ ശാന്തിതീരം ശ്മശാനത്തില്‍ 3 മണിയോടെ സംസ്ക്കരിച്ചു. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന് അഞ്ചുതെങ്ങ് പി .എസ്.സി.യില്‍.സഹോദരങ്ങള്‍: സീന,സുരേഷ്.അസ്വാഭാവിക മരണത്തിന് കല്ലമ്പലം പൊലീസ് കേസെടുത്തു.