ബൈക്ക് പോസ്റ്റിൽ ഇടിച്ചു രണ്ട് പേർ മരിച്ചു. ചിറക്കര സ്വദേശികളായ
വൈശാഖ് (27), അജീഷ് എന്ന കണ്ണൻ (21)എന്നിവരാണ് മരിച്ചത്.കല്ലുവാതുക്കൽ - ചിറക്കര റോഡിൽ ശാസ്ത്രി ജങഷന് സമീപമാണ് അപകടം ഉണ്ടായത്. കല്ലുവാതുക്കൽ ജങ്ഷനിൽ നിന്നും രാത്രി 9.30ഓടെ
ചിറക്കര ഭാഗത്തേക്ക് പോയ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത് ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.പാരിപ്പള്ളി പോലിസ് കേസെടുത്തു മൃതദേഹങ്ങൾ പോസ്റ്റ്‌മാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
