ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ

മലപ്പുറം: രാത്രി വീ​ട്ടി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ചു. വണ്ടൂർ ശാ​ന്തി​ന​ഗ​റി​ലെ അ​ക്ക​ര​പ്പ​റ​ന്പ​ൻ അ​ബ്ദു​വി​ന്‍റെ മൂ​ത്ത​മ​ക​ൾ ന​ജ്‌ല‌‌​യു​ടെ പാ​ദ​സ​ര​മാ​ണ് മോ​ഷ്ടാ​വ് മു​റി​ച്ചെ​ടു​ത്ത​ത്. ഇ​ന്നു പു​ല​ർ​ച്ച​യാ​യി​രു​ന്നു മോ​ഷ​ണം നടന്നത്. വ​ല​തുകാ​ലി​ൽ വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെത്തു​ട​ർ​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണ് ജ​ന​ലി​ന് സ​മീ​പം മോ​ഷ്ടാ​വി​നെ ക​ണ്ട​ത്. ബ​ഹ​ളം കേ​ട്ട് വീ​ട്ടു​കാ​ർ എ​ത്തി​യ​​പ്പോ​ഴേ​ക്കും പാ​ദ​സ​ര​ങ്ങ​ളു​മാ​യി മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞി​രു​ന്നു. ക​ന​ത്ത ചൂ​ട് കാ​ര​ണം ജ​ന​ലു​ക​ൾ എ​ല്ലാം തു​റ​ന്നി​ട്ടി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് ഏ​ഴോ​ളം അം​ഗ​ങ്ങ​ൾ വീ​ട്ടിലുണ്ടാ​യി​രു​ന്നു.

ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തിയിട്ടുണ്ട്. പ​രാ​തി പ്ര​കാ​രം വ​ണ്ടൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങിയിട്ടുണ്ട്. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം നടത്തുന്നത്. വേ​ന​ൽ​ക്കാ​ല​മാ​യ​തി​നാ​ൽ രാ​ത്രി​സ​മ​യ​ങ്ങ​ളി​ലും ക​ന​ത്ത ചൂ​ടാ​ണ്. അ​തി​നാ​ൽ ഒ​ട്ടു​മി​ക്ക വീ​ട്ടു​കാ​രും ജ​ന​ൽ​വാ​തി​ലു​ക​ൾ തു​റ​ന്നി​ട്ടാ​ണ് ഉ​റ​ങ്ങു​ന്ന​ത്. ഈ ​ത​ക്കം നോ​ക്കി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മോ​ഷ്ടാ​ക്ക​ൾ സ​ജീ​വ​മാ​കു​ക​യാ​ണ്.
ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ട​തും അ​ല്ലാ​ത്ത​തു​മാ​യ വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​ന​ൽ വ​ഴി സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രാ​ൻ മോ​ഷ്ടാ​ക്ക​ൾ രാ​ത്രി​യി​ൽ ഇ​നി​യും എ​ത്താ​നി​ട​യു​ണ്ട്. അ​തി​നാ​ൽ ജ​ന​ൽ​ തു​റ​ന്നി​ട്ട് സ​മീ​പ​ത്ത് ക​ട്ടി​ലി​ൽ കി​ട​ന്നു​റ​ങ്ങ​രു​തെ​ന്നാ​ണ് പൊ​ലീ​സിൻ്റെ മു​ന്ന​റി​യി​പ്പ്. ജ​ന​ങ്ങ​ൾ ഏ​റ്റ​വും ന​ന്നാ​യി ഉ​റ​ങ്ങു​ന്ന പു​ല​ർ​ച്ച ര​ണ്ടി​ന് ശേ​ഷ​മു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് മോ​ഷ​ണ​ങ്ങ​ൾ കൂ​ടു​ത​ലാ​യും ഉ​ണ്ടാ​കു​ന്ന​തെന്നും പൊലീസ് പറഞ്ഞു.