സഞ്ജുവിന്റെ ബാറ്റിംഗ് കരുത്തിൽ മുംബൈയ്ക്കെതിരെ വാങ്കഡെയിൽ വമ്പൻ ജയവുമായി ചെന്നൈ സൂപ്പർ കിങ്സ്. 103 റൺസിനാണ് ജയം.ചരിത്രത്തിലെ വമ്പൻ തോൽവിയാണ് മുംബൈ ഹോം ഗ്രൗണ്ടിൽ നേരിട്ടത്.അകീൽ ഹൊസീൻ 4 വിക്കറ്റ് വീഴ്ത്തി.ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത് എത്തി.മുംബൈക്കെതിരായ സെഞ്ചുറി പ്രകടനത്തോടെ റെക്കോഡ് നേട്ടവുമായി മലയാളി താരം സഞ്ജു സാംസൺ. ഐപിഎല്ലിൽ മുംബൈക്കെതിരേ ഒരു ചെന്നൈ ബാറ്ററുടെ ഉയർന്ന സ്‌കോറാണ് സഞ്ജു കുറിച്ചത്. താരം 54 പന്തിൽ നിന്ന് 101 റൺസെടുത്താണ് മടങ്ങിയത്. അവസാന ഓവറിൽ രണ്ട് സിക്‌സറും ഒരു ഫോറുമടിച്ചാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. മുംബൈക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ ബാറ്റർ കൂടിയാണ് സഞ്ജു.*