കണ്ണിമ ചിമ്മുന്ന വേഗത്തിൽ വിധി ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളെ കവർന്നെടുത്തിരിക്കുന്നു. മാതാപിതാക്കളോടും കൂട്ടുകാരോടുമൊപ്പം സന്തോഷത്തോടെ ചിലവഴിക്കാൻ പെരിയാർ തീരത്തെത്തിയതായിരുന്നു കൊന്നത്തടി കമ്പിളികണ്ടം സ്വദേശിയായ എഡ്വിൻ. എന്നാൽ പനംകുട്ടിക്ക് സമീപം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി ചുഴിയിൽപ്പെട്ടത് വിശ്വസിക്കാനാവാത്ത വേദനയായി മാറി.
നാട്ടുകാരും ഫയർഫോഴ്സും പോലീസും നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എഡ്വിനെ കണ്ടെത്തിയെങ്കിലും അപ്പോഴേക്കും പ്രിയപ്പെട്ടവനെ മരണം തട്ടിക്കൊണ്ടുപോയിരുന്നു. കേവലം പതിനാറ് വയസ്സ് മാത്രം പ്രായമുള്ള ഈ കൗമാരക്കാരന്റെ അപ്രതീക്ഷിത വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വിടവാങ്ങുന്ന പ്രിയ സഹോദരന് പ്രണാമം.
