യുഎസ് ഭരണനിര ഒന്നടങ്കമുള്ള ചടങ്ങിൽ വലിയ ഭീതിയും പരിഭ്രാന്തിയുമാണ് ഉണ്ടായത്. അക്രമി എട്ട് തവണയാണ് വെടി മുഴങ്ങിയത്. വെടിവെച്ചയാൾ കസ്റ്റഡിയിൽ എന്ന് റിപ്പോർട്ട്. വെടിവെപ്പില്‍ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു.
