തമിഴ്‌നാട്ടില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. മുന്‍ തിരഞ്ഞെടുപ്പുകളെക്കാള്‍ വാശിയേറിയ പ്രചാരണത്തിനാണ് തമിഴ്നാട് ഇത്തവണ സാക്ഷ്യം വഹിച്ചത്. ഭരണനേട്ട ങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും ആറു വാഗ്ദാനങ്ങള്‍ ഉയര്‍ത്തിയുമാണ് ഡി.എം.കെ നേതൃതത്തിലുള്ള മതേതര പുരോഗമന സഖ്യം വോട്ടു തേടുന്നത്. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള 23 പാര്‍ട്ടികള്‍ ഈ മുന്നണിയിലാണ്.
അതേസമയം ഡി.എം.കെ മന്ത്രിമാരുടെ അഴിമതിയും ആഭ്യന്തരവ കുപ്പിന്റെ വീഴ്ചകളും ഉയര്‍ത്തിയാണ് ബി.ജെ.പി, അണ്ണാ ഡി.എം.കെ എന്നിവ ഉള്‍പ്പെടുന്ന എന്‍.ഡി.എ പ്രചാരണം നയിച്ചത്. പി.എം.കെ അടക്കമുള്ള പാര്‍ട്ടികളും എന്‍.ഡി.എയിലുണ്ട്. പ്രധാനമായും ഡി.എം.കെയെ ആക്രമിച്ചായിരുന്ന നടന്‍ വിജയയുടെ നേതൃതത്തിലുള്ള ടി.വി.കെയുടെ പ്രചാരണം. എല്ലാ മണ്ഡലത്തിലും ടി.വി.കെ സ്ഥാനാര്‍ത്ഥികളെ നിറുത്തിയിട്ടുണ്ട്. 2011 മുതല്‍ ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ഇത്തവണ പോരിനിറങ്ങുന്നത്. ഭരണ നേട്ടവും സാമുഹിക പദ്ധതികളും ഉയര്‍ത്തി മമതാ ബാനര്‍ജിയില്‍ കേന്ദ്രീകരിച്ചാണ് ടി.എം.സി പ്രചാരണം നടത്തിയത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസും സി.പി.എമ്മും വോട്ടുകളുറപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്.
