ചൊവ്വാഴ്ച രാവിലെ ചിതറയിലെ എസ്റ്റേറ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം. സമീപത്തുനിന്ന ഈട്ടിമരം ഒടിഞ്ഞ് എണ്ണപ്പനയുടെ മുകളിലേക്ക് വീഴുകയും, അതിന്റെ ആഘാതത്തിൽ പന കടപുഴകി സരിതയുടെ ദേഹത്ത് പതിക്കുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ എസ്റ്റേറ്റിൽ കോൺട്രാക്ടറുടെ കീഴിലുള്ള തൊഴിലാളിയായിരുന്നു സരിത. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
