കിളിമാനൂർ..എം.സി റോഡിൽ പൊരുന്തമണ്ണിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ കിളിമാനൂരിൽ നിന്നും കാരേറ്റ ഭാഗത്തേക്ക് പോവുകയായിരുന്ന വാഗൺ ആർ കാറിലേക്ക് ടിപ്പർ ലോറി ഇടിച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേറ്റു. കാറിൽ ആകെ നാലുപേരാണ് ഉണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവസ്ഥലത്തെത്തിയ കിളിമാനൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു . അപകടത്തെ തുടർന്ന് തകർന്ന വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി
