ബഹ്റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് (AWS) കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം.

ബഹ്റൈനിലെ ആമസോണ്‍ ക്ലൗഡ് കമ്പ്യൂട്ടിംഗ് (AWS) കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ആമസോണിന്റെ ക്ലൗഡ് സേവനങ്ങള്‍ക്ക് ഭാഗികമായി തടസ്സം നേരിട്ടതായാണ് സൂചന. അമേരിക്കന്‍ ടെക് ഭീമന്മാരെ ലക്ഷ്യമിടുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് (IRGC) നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ഇറാന്റെ ഭീഷണി.

സൗദി അറേബ്യയ്ക്ക് നേരെ ഇന്നും ഇറാന്റെ ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായി. എന്നാല്‍ ഇവ ലക്ഷ്യസ്ഥാനത്തെത്തും മുന്‍പ് പ്രതിരോധ സേന തകര്‍ത്തു. ഇതിന് പിന്നാലെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചു. 

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിന്മേല്‍ ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കും. അന്താരാഷ്ട്ര ഊര്‍ജ്ജ വിതരണ ശൃംഖലയെ ബാധിക്കുന്ന തരത്തില്‍ ഇറാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെയാണ് പ്രമേയം.

അതേസമയം ദുബൈയിലെ ഒറാക്കിള്‍ ഡാറ്റാ സെന്റര്‍ ആക്രമിക്കപ്പെട്ടെന്ന വാര്‍ത്തകള്‍ ദുബൈ മീഡിയ ഓഫീസ് നിഷേധിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

#bahrain #Iran #Amazon