ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ രാവിലെ 1320 രൂപ കുറഞ്ഞെങ്കിലും വൈകുന്നേരത്തോടെ 1120 രൂപ വർദ്ധിച്ച് വിപണി അസ്ഥിരമായിരുന്നു. ഏപ്രിൽ മാസത്തിന്റെ തുടക്കത്തിൽ 1.26 ലക്ഷം കടന്ന് ചരിത്ര റെക്കോർഡ് ഇട്ട സ്വർണ്ണവില പിന്നീട് താഴ്ന്നിരുന്നെങ്കിലും ഇറാൻ-അമേരിക്ക സംഘർഷം രൂക്ഷമായതോടെ വീണ്ടും ലക്ഷം കടക്കുകയായിരുന്നു.
യുദ്ധസാഹചര്യം ആഗോള എണ്ണ വിപണിയെയും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഇന്ന് 3 ശതമാനത്തിലധികം വർദ്ധിച്ച് ബാരലിന് 116 - 120 ഡോളർ എന്ന നിരക്കിലേക്ക് ഉയർന്നു. ഇറാന്റെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളും ഹോർമുസ് കടടുക്കിലെ ഗതാഗത തടസ്സങ്ങളുമാണ് വിതരണ ശൃംഖലയെ ബാധിച്ചത്. വരും ദിവസങ്ങളിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ധനവില വർദ്ധനവിനും പണപ്പെരുപ്പത്തിനും ഇത് കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വിവാഹ വിപണിയിൽ ബജറ്റ് തെറ്റുന്നു
കേരളത്തിൽ വിവാഹ സീസൺ സജീവമായ ഘട്ടത്തിൽ സ്വർണ്ണവിലയിലെ ഈ അസ്ഥിരത സാധാരണക്കാരെ വലിയ പ്രതിസന്ധിയിലാക്കുകയാണ്. ഇന്നത്തെ കുറഞ്ഞ നിരക്കിൽ പോലും പണിക്കൂലി, 3 ശതമാനം ജിഎസ്റ്റി, ഹാൾമാർക്കിംഗ് ചാർജുകൾ എന്നിവ ചേർക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 1.15 ലക്ഷം രൂപയ്ക്കും 1.20 ലക്ഷം രൂപയ്ക്കും ഇടയിൽ നൽകേണ്ടി വരും. ഡിസൈനിലെ സങ്കീർണ്ണത അനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരുമെന്നതിനാൽ പല കുടുംബങ്ങളുടെയും വിവാഹ ബജറ്റുകൾ താളംതെറ്റുന്ന അവസ്ഥയാണുള്ളത്.
