പ്രസന്നയുടെ മകളുടെ സൈക്കിള്‍ രഘു എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ ഏഴരയോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തർക്കത്തിനിടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ രഘു, പ്രസന്നയുടെ തലയിലൂടെ ഒഴിച്ച് തീ കൊളുത്തി. ഇതിനിടെ രഘുവിനും പൊള്ളലേറ്റി. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെ ഇന്നലെ രാവിലെയാണ് രഘു മരിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
