ഏപ്രില്‍ 7-ന് നടന്ന ലൂണാര്‍ ഫ്‌ലൈബൈയ്ക്കിടെ ചന്ദ്രോപരിതലത്തിന് 6545 കിലോമീറ്റര്‍ വരെ അടുത്തെത്താന്‍ ഒറൈണ്‍ പേടകത്തിന് സാധിച്ചു. ചന്ദ്രന്റെ മറുഭാഗത്തുകൂടെ സഞ്ചരിച്ചപ്പോള്‍ 40 മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം നഷ്ടമായെങ്കിലും, നിശ്ചയിച്ച പ്രകാരം ദൗത്യം മുന്നോട്ട് നീങ്ങി. ചന്ദ്രനിലെ അതിഭീമാകാരമായ ഓറിയന്റലെ ബേസിന്‍ ഗര്‍ത്തം സഞ്ചാരികള്‍ നേരിട്ട് നിരീക്ഷിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുന്ന ‘ആര്‍ട്ടെമിസ് 3’ ദൗത്യത്തിന് മുന്നോടിയായി ഒട്ടേറെ പരീക്ഷണങ്ങളാണ് ഈ യാത്രയില്‍ നടന്നത്. ലേസര്‍ ആശയവിനിമയ സംവിധാനങ്ങളുടെ പരിശോധന. ബഹിരാകാശ വികിരണങ്ങള്‍ മനുഷ്യകോശങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നറിയാനുള്ള ‘ഓര്‍ഗന്‍ ഓണ്‍ ചിപ്പ്’ പരീക്ഷണം. ഒറൈണ്‍ പേടകത്തിന്റെ നിയന്ത്രണ സംവിധാനങ്ങളുടെയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും കാര്യക്ഷമത പരിശോധിക്കല്‍.
കടലിലിറങ്ങിയ പേടകത്തില്‍ നിന്നും നാല് സഞ്ചാരികളെയും സുരക്ഷിതമായി ലൈഫ് ബോട്ടുകളിലേക്ക് മാറ്റി. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതികള്‍ക്ക് ആര്‍ട്ടെമിസ് 2-ന്റെ വിജയം വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്
