യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വൈദ്യപരിശോധനയ്ക്കും കോടതി നടപടികള്‍ക്കും ശേഷം അദ്ദേഹത്തെ എറണാകുളം സബ് ജയിലിലേക്ക് മാറ്റും. അതേസമയം, ജയിലിനുള്ളില്‍ കഴിയുന്ന രഞ്ജിത്ത് ഇന്ന് തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

പുതിയ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചു എന്ന നടിയുടെ പരാതിയിലാണ് പോലീസ് നടപടി. കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയില്‍ വെച്ചാണ് ഇടുക്കി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം തൊടുപുഴ പോലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ച് പോലീസ് നടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അറസ്റ്റിലേക്ക് നീങ്ങിയത്.

മുന്‍പ് ബംഗാളി നടിയും ഒരു യുവാവും രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നെങ്കിലും നിയമപരമായ സാങ്കേതികതകള്‍ മൂലം ആ കേസുകളില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. എന്നാല്‍, നിലവിലെ പരാതിയില്‍ യുവനടി നല്‍കിയ മൊഴികളും സാഹചര്യത്തെളിവുകളും ശക്തമായതിനാലാണ് പോലീസ് ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയത്.
#ranjith #directer #mollywood #LatestNews