ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മകന്റെ വിയോഗത്തിൽ മനംനൊന്ത് പിന്നാലെ അമ്മയും ജീവനൊടുക്കി...

മരണത്തിലും മകനെ വിട്ടുപിരിയാതെ ആ അമ്മ, വസ്ത്രം ഉണക്കാൻ ടെറസിലേക്ക് പോയപ്പോള്‍ ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു, മകന്റെ വിയോഗത്തിൽ മനംനൊന്ത് പിന്നാലെ അമ്മയും ജീവനൊടുക്കി...

​ബെംഗളൂരു: കളിച്ചുകൊണ്ടിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ജീവനൊടുക്കി. പടിഞ്ഞാറൻ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറിൽ ബുധനാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ പ്രതിഭ (29), മകൻ അഗസ്ത്യ എന്നിവരാണ് മരിച്ചത്..

ബുധനാഴ്ച രാവിലെ പ്രതിഭയുടെ ഭർത്താവ് മഹാന്തേഷ് ജോലിക്ക് പോയ സമയത്തായിരുന്നു അപകടം. ഉണങ്ങിയ വസ്ത്രങ്ങൾ എടുക്കാനായി പ്രതിഭ ടെറസിലേക്ക് പോയ സമയത്ത് കുഞ്ഞ് ഇഴഞ്ഞു നീങ്ങി കുളിമുറിയിൽ എത്തുകയായിരുന്നു. തുടർന്ന് കുളിമുറിയിൽ വെള്ളം നിറച്ചു വെച്ചിരുന്ന ബക്കറ്റിൽ അബദ്ധത്തിൽ കുഞ്ഞ് വീഴുകയായിരുന്നു. പ്രതിഭ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്..

തന്റെ അശ്രദ്ധ മൂലമാണ് കുഞ്ഞ് മരിച്ചതെന്ന കുറ്റബോധം പ്രതിഭയെ തളർത്തി. തുടർന്ന് വീട്ടിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളികകൾ കൂട്ടത്തോടെ കഴിച്ച് മരിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം കൈത്തണ്ട മുറിക്കുകയും ചെയ്തു, പിന്നീട് ജീവനൊടുക്കുക ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. വൈകുന്നേരം 6:3ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ മഹാന്തേഷ്, വീട് അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. സ്പെയർ കീ ഉപയോഗിച്ച് അകത്തു കയറിയപ്പോഴാണ് ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടത്..

സംഭവസ്ഥലത്തുനിന്ന് പോലീസ് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. 'എന്റെ മകന്റെ മരണത്തിന് ഉത്തരവാദി ഞാൻ മാത്രമാണ്, കുറ്റബോധത്തോടെ എനിക്ക് ഇനി ജീവിക്കാൻ കഴിയില്ല' എന്ന് കുറിപ്പിൽ പറയുന്നു. കൂടാതെ മരിക്കാന്‍ ചെയ്യാൻ സ്വീകരിച്ച വഴികളെക്കുറിച്ചും 15 ഓളം ഗുളികകൾ കഴിച്ചതിനെക്കുറിച്ചും കുറിപ്പിൽ പരാമർശമുണ്ട്..