ഈ നീക്കത്തിന് പിന്നാലെ മറ്റ് എണ്ണക്കമ്പനികളും വില ഉയർത്തുമോയെന്ന ആശങ്ക ഉയരുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ—പ്രത്യേകിച്ച് ഇറാൻ-ഇസ്രയേൽ-അമേരിക്ക തർക്കവും ഹോർമുസ് കടലിടുക്ക് വഴി കപ്പൽ ഗതാഗതത്തിലെ അനിശ്ചിതത്വവും—ഇന്ധന ക്ഷാമ സാധ്യതകൾ ഉയർത്തിയിരുന്നു.
അതേസമയം, ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും ഉടൻ വില വർധന ആവശ്യമായി വരില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും നയാരയുടെ ഈ തീരുമാനം വിപണിയിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.
രാജ്യമൊട്ടാകെ ഏകദേശം 6500 പമ്പുകളുള്ള നയാര എനർജിക്ക് ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിംഗിൾ-സൈറ്റ് റിഫൈനറിയും സ്വന്തമാണ്. വർഷത്തിൽ ഏകദേശം 20 മില്യൺ ടൺ ശേഷിയുള്ള റിഫൈനറിയാണ് കമ്പനിക്കുള്ളത്.
#NayaraEnergy #StraitOfHormuz #iran #isreal #us #oilprice
