*സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു.*

890 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 95 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിച്ചു.കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളുമാണ് മത്സരരംഗത്തുണള്ളത്.

നേമം, ചങ്ങനാശേരി, കളമശേരി, മണലൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ പത്ത് വീതം പേരുമാണ് സ്ഥാനാര്‍ഥികള്‍.കഴിഞ്ഞ തവണ 957 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ടായത്. സ്ഥാനാര്‍ഥി പട്ടിക പിന്‍വലിക്കാനുള്ള അവസാന തീയതി ഇന്നായിരുന്നു