കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് രാജിവെച്ചു. പദവിയിലേറി മൂന്നര വര്‍ഷത്തിന് ശേഷമാണ് രാജി. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം കടക്കവെയാണ് ആനന്ദബോസിന്റെ അപ്രതീക്ഷിത രാജി. മതിയാവോളം സമയം ഗവര്‍ണര്‍ പദവിയില്‍ താന്‍ പിന്നിട്ടതായി സി വി ആനന്ദബോസ് രാജിയെക്കുറിച്ച് പിടിഐയോട് പ്രതികരിച്ചു. ആര്‍ എന്‍ രവി പശ്ചിമ ബംഗാളിന്റെ പുതിയ ഗവര്‍ണര്‍ ആകും.

ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു. രാജിയുടെ കാരണം സംബന്ധിച്ച് നിലവില്‍ തനിക്ക് അറിവില്ല. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ, കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും രാജി സമ്മര്‍ദ്ദം ഉണ്ടായെങ്കില്‍ താന്‍ അത്ഭുതപ്പെടില്ലെന്നും മമത എക്‌സില്‍ കുറിച്ചു.