കിളിമാനൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

കിളിമാനൂരിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു
​കിളിമാനൂർ: കിളിമാനൂർ-തൊളിക്കുഴി റോഡിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കുമ്മിൽ മങ്ങാട് തന്നവിള വീട്ടിൽ മസൂദ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ അരൂരിനും വയ്യാറ്റൻകരയ്ക്കും ഇടയിലായിരുന്നു അപകടം നടന്നത്.
​കുമ്മിലിൽ നിന്നും കിളിമാനൂർ ഭാഗത്തേക്ക് വരികയായിരുന്ന മസൂദ് സഞ്ചരിച്ച സ്കൂട്ടറിൽ അതേ ദിശയിൽ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിന്റെ വശത്തേക്ക് തെറിച്ചുവീണ മസൂദിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയും ചെയ്തു. കുമ്മിൽ ജംഗ്ഷനിൽ വ്യാപാര സ്ഥാപനം നടത്തിവരികയായിരുന്നു അദ്ദേഹം.
​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കിളിമാനൂർ പോലീസ് മേൽ നടപടികൾ പൂർത്തിയാക്കി..