*തനിനിറം ശശിധരൻനായർ അന്തരിച്ചു*

 ആറ്റിങ്ങൽ: അവനവഞ്ചേരി ആലുംമൂട്ടിൽ വീട്ടിൽ ജി ശശിധരൻ നായർ അന്തരിച്ചു.
 62 വയസ്സായിരുന്നു.

 സംസ്കാരം നാളെ (24-2-26 ) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ .

 ഭാര്യ: അനിത.
 മക്കൾ: Dr അഭിനവ് , അഭിരാമി.
 മരുമക്കൾ : Dr അമൃത, ധനീഷ്.

 ആറ്റിങ്ങൽ മേഖലയിലെ പ്രമുഖനായ പത്രം ഏജന്റ് ആയിരുന്ന തനിനിറം ഗംഗാധരൻ നായരുടെ മകനാണ് ശശി തനിനിറം . 
 പിതാവിന്റെ പാത പിന്തുടർന്ന് നന്നെ ചെറുപ്പത്തിൽ തന്നെ ശശിധരൻ നായരും പത്ര വിതരണ രംഗത്തെത്തി .
 ആറ്റിങ്ങലിലെ പത്ര വിതരണ മേഖലയിൽ പ്രമുഖ സ്ഥാനമാണ് ശശിക്കുള്ളത് .
 45 വർഷമായി ഈ രംഗത്തുള്ള ശശിക്ക് എല്ലാ പത്രങ്ങളുടെയും ഏജൻസി ഉണ്ടായിരുന്നു.

 വലിയൊരു സുഹൃത്ത് ബന്ധത്തിന്റെ ഉടമയായിരുന്നു തനിനിറം ശശിധരൻ നായർ ,