സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്തെ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി അന്തിമ വോട്ടര്‍പട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. മരണപ്പെട്ടവര്‍, വിദേശ പൗരത്വം സ്വീകരിച്ചവര്‍ എന്നിവര്‍ ഉള്‍പ്പെടെ 53,229 പേരെയാണ് അന്തിമ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നത്.

പുതിയ പട്ടികയില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണ് ഉള്‍പ്പെടുന്നത്. ഇതില്‍ പുരുഷന്‍മാര്‍ 1,31,26,048, സ്ത്രീകള്‍ 1,38,27,319, ട്രാന്‍സ്ജെന്‍ഡര്‍മാര്‍ 277, പ്രവാസികള്‍ 2,23,558 പേരെന്നിങ്ങനെയാണ് കണക്ക്. കൂടാതെ 4,24,518 പുതിയ വോട്ടര്‍മാരും അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

എസ്ഐആര്‍ കരട് വോട്ടര്‍പട്ടിക ഡിസംബര്‍ 23നാണ് പ്രസിദ്ധീകരിച്ചത്. കരട് പട്ടികയില്‍ ആകെ 2,78,50,856 വോട്ടര്‍മാരുണ്ടായിരുന്നു. പിന്നീട് 24.08 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്തായി, തിരുത്തലുകള്‍ക്കുശേഷം 2,54,42,352 പേരടങ്ങിയ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പരാതികള്‍ സ്വീകരിച്ച് ഹിയറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ അന്തിമ പട്ടിക തയ്യാറാക്കിയത്.