സഹയാത്രികന് ഗുരുതര പരിക്ക്.
ഞെക്കാട് വാടകയ്ക്ക് താമസിക്കുന്ന കല്ലമ്പലം സാഗർ ഹൗസിൽ ജോഷി (61)യാണ് മരിച്ചത്. സഹയാത്രികനും സുഹൃത്തുമായ അയിരൂർ സ്വദേശി അജിത്ത് കുമാറിന് ഗുരുതരമായി പരിക്കേറ്റു.
ഇയാളെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോഷിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഞെക്കാട് പോസ്റ്റ് ഓഫീസിനു സമീപം വച്ചായിരുന്നു അപകടം.
ഇരുവരും ബൈക്കിൽ വർക്കല ഭാഗത്തേക്ക് യാത്ര ചെയ്യവേ തൊട്ടു മുൻപേ പോകുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും കാറിനു പിന്നിലിടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഇരുവരും റോഡിൽ വീഴുകയും എതിർദിശയിൽ നിന്നും വന്ന ടൂറിസ്റ്റ് ബസിനടിയിൽ പെടുകയുമായിരുന്നു. കല്ലമ്പലം പൊലീസ് കേസെടുത്തു.
രാജകുമാരിയാണ് മരിച്ച ജോഷിയുടെ ഭാര്യ.
മക്കൾ:റോണി,നിലീന, നീതു.
