അടിമുടി മാറ്റവുമായി ആധാർ കാർഡ്., കാർഡുകളിൽ ഇനി വ്യക്തി വിവരങ്ങൾ ഉണ്ടാവില്ല

സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആധാര്‍ കാര്‍ഡില്‍ അടിമുടി മാറ്റത്തിന് ഒരുങ്ങിയിരിക്കുകയാണ് യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐ). കാര്‍ഡുകളില്‍ ഇനി വ്യക്തി വിവരങ്ങള്‍ ഉണ്ടാവില്ല. പകരം ഒരു ക്യുആര്‍ കോഡ് മാത്രമായിരിക്കും ഉണ്ടാവുക. പേര്, ജനനതിയതി, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ കാര്‍ഡില്‍ ഉള്ളത് പലപ്പോഴും സുരക്ഷ വീഴ്ചക്ക് കാരണമാവുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യുഐഡിഐ പുതിയ രീതിയിലേക്ക് മാറാന്‍ തീരുമാനിച്ചിരുന്നത്.

പുതിയ കാര്‍ഡില്‍ ഫോട്ടോയും ക്യുആര്‍ കോഡും മാത്രമാണ് ഉണ്ടാവുക. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ഉപയോഗിക്കാനും കാര്‍ഡ് ഉടമയുടെ അനുമതി ആവശ്യമായിരിക്കും.
#AadhaarCard #news